Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prati Arrested

Idukki

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: പ്ര​തി പി​ടി​യി​ൽ

വ​ണ്ടി​പ്പെ​രി​യാ​ർ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട ത​ടി​യൂ​ർ ആ​ശാ​രി​പ​റ​മ്പി​ൽ അ​രു​ൺ പ്ര​കാ​ശി​നെ (31) യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് മും​ബൈ​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മ്ലാ​മ​ല സ്വ​ദേ​ശി​യാ​യ ആ​ൽ​ബി​നി​ൽ​നി​ന്ന് വി​ദേ​ശ​ത്ത് ജോ​ലി ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞു നാ​ലു ല​ക്ഷ​ത്തി​ലേ​റെ രു​പ അ​രു​ൺ പ്ര​കാ​ശ് കൈ​പ്പ​റ്റി​യി​രു​ന്നു.

ജോ​ലി ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​രു​ൺ പ്ര​കാ​ശ് പ​ണം ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് ആ​ൽ​ബി​ൻ പോ​ലീ​സി​ൽ പാ​രാ​തി ത​ൽ​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ദു​ബാ​യി​ലേ​ക്കു ക​ട​ന്ന അ​രു​ൺ പ്ര​കാ​ശി​നെ വ​ണ്ടി​പ്പെ​രി​യാ​ർ എ​സ്ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്നു തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റി​ങ്ങി​യ അ​രു​ൺ പ്ര​കാ​ശി​നെ വി​മാ​ന​ത്താ​വ​ള​മ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് മും​ബൈ​യി​ൽ എ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ സ​മാ​ന​രീ​തി​യി​ൽ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും കേ​സു​ണ്ടെ​ന്ന് എ​സ്ഐ ടി.​എ​സ്. ജ​യ​കൃ​ഷ്‌​ണ​ൻ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​സ ത​ട്ടി​പ്പ്: പ്ര​തി പി​ടി​യി​ൽ

ചെറു​തോ​ണി: കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​സ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ടു​ക്കി പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി പു​ളി​ക്ക​ൽ റോ​യി ജോ​സ​ഫിനെ (44) ആ​ണ് ചെ​റു​തോ​ണി​യി​ൽനി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ല​ക്സം​ബ​ർ​ഗി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ​നി​ന്നാ​യി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ന​ട​പ​ടി.

യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ല​ക്സം​ബ​ർ​ഗി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ബേ​ക്ക​റി ജോ​ലി, പാ​യ്ക്കിം​ഗ്, ഡ്രൈ​വിം​ഗ് തു​ട​ങ്ങി​യ ജോ​ലി​ക​ൾ ല​ക്സം​ബ​ർ​ഗി​ൽ ല​ഭ്യ​മാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രു വി​സ​ക്ക് 25 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്. അ​ഡ്വാ​ൻ​സാ​യി 10 ല​ക്ഷം രൂ​പ ന​ൽ​ക​ണം. പി​ന്നീ​ട് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 13 ല​ക്ഷം രൂ​പ​യും വി​ദേ​ശ​ത്തേ​ക്ക് പോ​കു​മ്പോ​ൾ ബാ​ക്കി ര​ണ്ടു ല​ക്ഷം രൂ​പ​യും ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് പ​ല​രി​ൽനി​ന്നും പ​ണം വാ​ങ്ങി​യ​ത്.

പ​ണം വാ​ങ്ങു​മ്പോ​ൾ നോ​ട്ട​റി ന​ൽ​കി​യ ര​സീ​തു​ക​ളും ഇ​യാ​ൾ ന​ൽ​കും. 13 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.​ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ണി​യാ​റ​ൻ​കു​ടി​യി​ലെ പ​ത്തോ​ളം പേ​രി​ൽ നി​ന്ന് മാ​ത്രം 87 ല​ക്ഷം രൂ​പ ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ണി​യാ​റ​ൻ​കു​ടി​യി​ലെ​ത്തി​യ ഇ​യാ​ൾ ര​ണ്ടു യു​വാ​ക്ക​ളെ ക​ണ്ടു​മു​ട്ടി അ​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി വി​സ വാ​ഗ്ദാ​നം ചെ​യ്തു. ഇ​വ​രി​ലൂ​ടെ മ​റ്റ് ആ​ളു​ക​ളി​ൽനി​ന്ന് പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു.

വി​സ ല​ഭി​ക്കാ​താ​യ​തോ​ടെ വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​ർ വാ​ട്ട്സാ​പ്പ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചു. ഇ​തി​നി​ടെ വ്യാ​ഴാ​ഴ്ച ഇ​യാ​ൾ ചെ​റു​തോ​ണി​യി​ലെ ഒ​രു വ​ക്കീ​ലോ​ഫീ​സി​ൽ, പ​ത്ത് പേ​രി​ൽനി​ന്ന് പ​ണം വാ​ങ്ങാ​ൻ എ​ത്തു​മെ​ന്ന വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി കാ​ത്തു​നി​ന്നി​രു​ന്ന ആ​ളു​ക​ൾ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഓ​ഫീ​സി​ലെ​ത്തി​യ പ്ര​തി​യെ വ​ള​ഞ്ഞ് ത​ട​ഞ്ഞു​വ​ച്ചു. പ​ണം തി​രി​കെ ന​ൽ​കാ​ൻ ഒ​രു മാ​സം സ​മ​യം ചോ​ദി​ച്ച​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​യി. ഇ​തി​നി​ടെ ഡ​ൽ​ഹി​യി​ലു​ള്ള ഇ​യാ​ളു​ടെ ഭാ​ര്യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ വി​ളി​ച്ച് ഭ​ർ​ത്താ​വി​നെ ത​ട​ഞ്ഞു​വ​ച്ച​താ​യി അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി റോ​യി ജോ​സ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മൂ​ല​മ​റ്റം,ക​ട്ട​പ്പ​ന, ഉ​പ്പു​ത​റ, കോ​ട്ട​യം, മ​ല​പ്പു​റം, തൊ​ടു​പു​ഴ, തൃ​ശൂ​ർ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ വി​സ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ശ​ബ​രി​മ​ലയിൽ ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ട്: പ്ര​തി അ​റ​​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി​യ കേ​സി​ൽ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.

2025 വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ, ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി 36 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ന് വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പു​ന​ലൂ​ർ ഗ്രൂ​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന ചാ​ലി​യേ​ക്ക​ര ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ മു​ൻ ശാ​ന്തി ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ ആ​ണ് ഇ​ന്ന​ലെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ടി​യ നെ​യ് പാ​യ്ക്ക​റ്റി​ലാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ജീ​വ​ന​ക്കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

നെ​യ് പാ​ക്ക​റ്റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നു​ശേ​ഷം ല​ഭി​ച്ച മ​ഴു​വ​ൻ തു​ക​യും ബോ​ർ​ഡി​ൽ അ​ട​യ്ക്കാ​തെ ജീ​വ​ന​ക്കാ​ർ സ്റ്റോ​ക്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി ദേ​വ​സ്വം ബോ​ർ​ഡി​ന് 36,24,400 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കി​യ കേ​സി​ലാ​ണ് സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ വി​ജി​ല​ൻ​സ് പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

District News

മാ​ള ജ്വ​ല്ല​റി മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

മാ​ള: വ​ലി​യപ​റ​ന്പിലെ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ബം​ഗാ​ൾ മൂ​ർ​ഷി​ദ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ജി​ബു സ​ർ​ക്ക​ർ (26) ആ​ണ് സം​ഭ​വം ന​ട​ന്ന് 36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​യി​ലാ​യ​ത്. അ​ന്ന​മ​ന​ട​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.


22ന് ​പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ ആ​ല​ത്തൂ​ർ പ​ഷ്ണ​ത്ത് ര​വീ​ന്ദ്ര​ന്‍റെ ന​വ​ര​ത്നം എ​ന്ന ജ്വ​ല്ല​റി വ​ർ​ക്സ് സ്ഥാ​പ​ന​ത്തി​ന്‍റെ ലോ​ക്ക്പൊ​ളി​ച്ചു അ​ക​ത്ത് ക​യ​റി ഷോ​ക്കെ​യ്‌​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1,58,000 രൂ​പ വി​ല വ​രു​ന്ന പ​തി​മൂ​ന്ന് ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വും, മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 21,000 രൂ​പ വി​ല​വ​രു​ന്ന 100 ഗ്രാം ​വെ​ള്ളി​യാ​ഭ​ര​ണ​വു​മാ​ണ് ക​ള​വ് ചെ​യ്ത​ത്.


പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നും മ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി സി.​എ​ൽ. ഷാ​ജു, മാ​ള ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ശ​ശി, എ​സ്ഐ പി.​എം. റ​ഷീ​ദ്, എ​എ​സ്ഐ​മാ​രാ​യ രാ​ജീ​വ് ന​മ്പീ​ശ​ൻ, ന​ജീ​ബ് ബാ​വ, ഇ.​എ​സ്. ജീ​വ​ൻ, സീ​നി​യ​ർ സി​പി​ഒ ടി.​എ​സ്. ശ്യാം, ​സി​പി​ഒ​മാ​രാ​യ കെ.​എ​സ്. ഉ​മേ​ഷ്, ഇ.​ബി. സി​ജോ​യ്, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ​പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up